സൗജന്യ വാക്സിൻ മറിച്ച് വിറ്റു. ഡോക്ടറും സംഘവും പിടിയിൽ.
സാജന്യ വാക്സിൻ 500 രൂപക്ക് മറിച്ച് വിറ്റതിനാണ് കർണാടകയിൽ ഡോക്ടറും സഹായികളായ രണ്ട് സ്ത്രീകളും പിടിയിലായത്. ഡോക്ടർ പുഷ്പിത എന്ന മെഡിക്കൽ ഓഫീസറും സഹായിയായ പ്രേമ എന്ന സ്ത്രീയും മറ്റൊരു വീട്ടമ്മയും ആണ് പിടിയിൽ ആയത്.
ഒരു ഡോസ് വാക്സിന് ഇവർ 500 രൂപയാണ് ഈടാക്കിയിരുന്നത്.വൈകുന്നേരം പ്രേമയുടെ വീട്ടിൽ വെച്ചാണ് ഇവർ വാക്സിൻ നൽകിയിരുന്നത്.സമീപവാസികളിൽ ഒരാളാണ് പരാതി നൽകിയത്. അതിൻ്റെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ്.