നടി അനുപമ പരമേശ്വരൻ നായികയാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ഫ്രീഡം @ മിഡ്നൈറ്റ് എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. മൂന്നാമിടം, c/o സൈറ ഭാനു എന്നീ പ്രൊജെക്ടുകളിലൂടെ ശ്രദ്ധേയനായ ആർ.ജെ. ഷാൻ ആണ് ചിത്രത്തിന്റെ സംവിധാനവും, തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. നിർമ്മാണം അഖില മിഥുൻ. ഹക്കിം ഷാജഹാൻ ആണ് നായകൻ.
ഡിജിറ്റൽ റിലീസ് ചെയ്ത ‘മണിയറയിലെ അശോകനാണ്’ അനുപമയുടെ ഏറ്റവും പുതിയ ചിത്രം. നീണ്ട നാളുകൾക്കു ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തിയ ഈ ചിത്രത്തിൽ അനുപമയ്ക്കുണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് പ്രേമം സിനിമയിലൂടെയാണ് അനുപമ വെള്ളിത്തിരയിലെത്തുന്നത്. അതിനു ശേഷം അന്യഭാഷാ സിനിമകളിലെ തിരക്കുള്ള നായികയായി അനുപമ മാറി. വളരെ കുറച്ചു ചിത്രങ്ങളേ മലയാളത്തിൽ സ്വന്തമായി ഉള്ളൂ എങ്കിലും, പ്രേമത്തിലെ മേരി ഇന്നും അനുപമയുടെ പ്രശസ്തമായ വേഷമാണ്.
ജെയിംസ് ആൻഡ് ആലിസ്, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ മലയാള ചിത്രങ്ങളിലും അനുപമ വേഷമിട്ടു. കൂടുതലും തെലുങ്ക് സിനിമകളിലാണ് അനുപമ അഭിനയിക്കാറുള്ളത്. തമിഴ്, കന്നഡ ചിത്രങ്ങളിലും അനുപമ വേഷമിട്ടു. താരം സോഷ്യൽ മീഡിയയിലും സജീവമാണ്