സ്വാതന്ത്ര്യ സമരസേനാനിയും ബിജെപി നേതാവുമായ കെ.അയ്യപ്പൻ പിള്ള (107 ) അന്തരിച്ചു.രാവിലെ 6.30 ഓടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സംബന്ധമായ രോഗങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. അദ്ദേഹം രാജ്യത്തെ ഏറ്റവും മുതിർന്ന അഭിഭാഷകനായിരുന്നു. രാജ്യത്തെ ബാർ അസോസിയേഷനുകളിലെ ഏറ്റവും മുതിർന്ന അംഗവുമായിരുന്നു. ശ്രീമൂലം പ്രജാസഭയിലെ അംഗവും ആദ്യ ജനപ്രതിനിധിയുമായിരുന്ന അദ്ദേഹം ഗാന്ധിജിയുടെ നിർദ്ദേശപ്രകാരമാണ് ജനസേവനത്തിന് ഇറങ്ങിയത്.