
തൃശൂര്‍: തൃശൂര്‍ പുതുക്കാടിനു സമീപം ചരക്കു തീവണ്ടി പാളം തെറ്റി. എന്‍ജിനും നാലു ബോഗികളുമാണ് പാളം തെറ്റിയത്. തൃശൂര്‍-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
പുതുക്കാട് ട്രെയിന്‍ പാളം തെറ്റിയതോടെ ഇരുവശത്തേക്കുമുള്ള ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളിലായി പിടിച്ചിട്ടു.