സംസ്ഥാനത്തെ ചരക്കുവാഹനങ്ങൾ 28ന് പണിമുടക്കും. പ്രതിസന്ധിയിലായ ചരക്കു ഗതാഗത മേഖലയെ അനാവശ്യ പരിശോധനകൾ നടത്തിയും പിഴ ചുമത്തിയും പീ ഡിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് വാഹന ഉടമകളും തൊഴിലാളികളും പണിമുടക്കുന്നതെന്ന് വിവിധ അസോസിയേഷനുകളുടെ കൂട്ടായ്മയായ ഓൾ കേരള ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ഇന്ധന വില വർധനയും ഇൻഷുറൻസ് പ്രീമിയം വർധനയും സ്പെയർ പാർട്സിന്റെ ഉൾപ്പെടെ വിലവർധനയും മൂലം തകർന്ന മേഖലയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ നിയമ നിർമാണം നടത്തണമെന്നാണ് ആവശ്യം. പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്കു നീങ്ങുമെന്നും നേതാക്കൾ പറഞ്ഞു