Spread the love

കഴിഞ്ഞ കുറച്ച് നാളുകളായി മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗവും പൃഥ്വിരാജ്- മോഹൻലാൽ കോമ്പോ വീണ്ടും ഒന്നിക്കുന്നതുമൊക്കെയാണ് അതിന് കാരണം. ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട താരങ്ങളടക്കം നിരവധിപ്പേരാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. എമ്പുരാന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററുകളും മോഹൻലാലിന്റെ കാരക്ടർ പോസ്റ്ററും വലിയ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ഡിസൈനർ സുജിത് സുധാകരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

എമ്പുരാൻ മലയാളത്തിന്റെ ബാഹുബലിയാണെന്നും ചിത്രത്തെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് തന്നെ ഒരു വിഷ്വൽ പൃഥ്വിരാജിന് ഉണ്ടായിരുന്നെന്നും ചിത്രത്തിൽ മറ്റു സിനിമകളിൽ നിന്നും വ്യത്യസ്തമായി വിലകൂടിയതും കോപ്പികൾ അല്ലാത്തതുമായ ജാക്കറ്റുകളും വാച്ചുമാണ് ഉപയോഗിച്ചതെന്നും സുജിത് പറയുന്നു. സിനിമയുടെ കോസ്റ്റ്യൂമാണ് സിനിമയുടെ ഭാഷയെന്നും കൂടുതലായും കഥാപാത്രങ്ങൾക്കായി കറുപ്പും വെള്ളയും നിറങ്ങളുള്ള വസ്ത്രങ്ങളാണ് ഉപയോ​ഗിച്ചതെന്നും സുജിത് പറയുന്നു.

പലപ്പോഴും സിനിമകളിൽ വാച്ചുകളുടെയും ​ഗ്ലാസുകളുടെയും കോപ്പിയാണ് ഉപയോ​ഗിക്കുന്നത്. എന്നാൽ എമ്പുരാനിൽ മോഹൻലാലിനായി 14 ലക്ഷം വരുന്ന ഏഴ്, എട്ട് ജാക്കറ്റുകൾ, രണ്ട് ലക്ഷം രൂപയുടെ ​വരെ ഗ്ലാസുകൾ ഉപയോഗിച്ചുവെന്നും സുജിത് പറയുന്നു.

അതേസമയം ലൂസിഫർ പുറത്തിറങ്ങിയതിന് പിന്നാലെ മോഹൻലാലിന്റെ വസ്ത്രങ്ങളും വാച്ചും ​ഗ്ലാസുമൊക്കെ ഏറെ ചർച്ചയായിരുന്നു. ആഡംബര വാച്ചുകളാണ് ചിത്രത്തിൽ അധികവും ഉപയോ​ഗിച്ചിരുന്നത്.

Leave a Reply