Spread the love

ഒന്നായിചേരാൻ വിധിക്കപ്പെട്ടവർ എന്ന് നമുക്ക് ചുറ്റുമുള്ളവരിൽ എത്ര ജോഡികൾക്ക് മറ്റുള്ളവരിൽ നിന്ന് കമെന്റുകൾ കിട്ടാറുണ്ട്? സ്നേഹത്തിനും ബന്ധങ്ങൾക്കുമൊക്കെ നിമിഷനേരത്തെ ആയുസുമാത്രമുള്ള ആധുനിക സമൂഹത്തിൽ ഇത്തരം കമെന്റുകൾ തേടിയെത്തുക എന്നത് തന്നെ അത്ഭുതമാണ്. ഇത്തരത്തിൽ മലയാളികളിൽ നിന്നും ഹൃദയസ്പർശിയായ വിശേഷണങ്ങൾ ഏറ്റുവാങ്ങുന്ന ഒരു ജോഡിയാണ്‌ സോഷ്യൽ മീഡിയ താരവും സിനിമ നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയയും ഭാവി വരൻ അശ്വിനും. ഇരുവരും ഈ വരുന്ന സെപ്റ്റംബറിലാണ്‌ വിവാഹിതരാവാൻ പോകുന്നത്. താനുമായി ബന്ധപ്പെട്ട ഒട്ടുമിക്ക വിശേഷങ്ങളും പൊതുവെ തന്റെ സോഷ്യൽ മീഡിയ കുടുംബാംഗങ്ങളുമായി പങ്കുവെക്കുന്ന ആളാണ് ദിയ. അതുകൊണ്ടു തന്നെ മറ്റ് പ്രധാന കല്യാണ ചടങ്ങുകളിലേക്ക് കടക്കുന്നതിനു മുൻപ് താലി പൂജിക്കാൻ പോയതിന്റെ കഥയാണിപ്പോൾ ഇരുവരും ചേർന്ന് യൂട്യൂബ് വ്‌ളോഗായി പങ്കുവെച്ചിരിക്കുന്നത്.

തമിഴ്നാട് – കേരള ബോർഡറിലെ ഒരു ക്ഷേത്രത്തിൽ വച്ചാണ് താലി പൂജ നടന്നത്. അവിടെയായിരുന്നു അശ്വിന്റെ കുടുംബ ക്ഷേത്രം. താലി കോർക്കാനുള്ള മഞ്ഞ ചരട് മറ്റും ഇരുവരും കയ്യിൽ കരുതിയിരുന്നു. അശ്വിന്റെ അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു ദിയയുടെ യാത്ര. പൂജയ്ക്ക് മുന്നോടിയായി താലി ദിയ അശ്വിന്റെ കയ്യിൽ കൊടുത്തപ്പോൾ ക്ഷേത്രത്തിൽ നിന്നും മണ്ണിയടിച്ചിരുന്നു. ഇത് കാര്യമായി നോട്ട് ചെയ്ത പ്രേക്ഷകർ വ്‌ളോഗിന് താഴെ ഇതും ചൂണ്ടിക്കാട്ടി എത്തിയിരുന്നു. ഇത് വളരെ നല്ലൊരു നിമിത്തമാണെന്നാണ് പലരുടെയും കമന്റ്.

അതേസമയം തന്റെ റിലേഷൻഷിപ്പ്, കല്യാണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ദിയയുടെ അക്കൗണ്ടിലെ വ്‌ളോഗുകൾക്ക് കീഴെ രസകരമായതും ഹൃദ്യമായതുമായ ഒത്തിരി കമന്റുകൾ കാണാം. ആദ്യം വെറുപ്പായിരുന്നു എന്നും, താരപുത്രിയുടെ ജാഡ കാണുമെന്നാണ് ആദ്യം കരുതിയിരുന്നത് എന്നും, എന്നാൽ തുടരെ വീഡിയോസ് കണ്ടപ്പോൾ താരത്തിനോട് ഇഷ്ടവും ബഹുമാനവും കൂടി എന്നും ചിലർ കമന്റ് ചെയ്യുന്നു.

Leave a Reply