
തിരുവനന്തപുരം; കേരളത്തിലേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകിയതിനെ തുടർന്ന് കെഎസ്ആർടിസി ( ഡിസംബർ 1 ) മുതൽ തമിഴ്നാട്ടിലേക്ക് സർവ്വീസ് ആരംഭിക്കും. കോവിഡ് വ്യാപന സമയത്ത് അന്തർ സംസ്ഥാന സർവ്വീസുകൾ നിർത്തിവെച്ച ശേഷം കർണ്ണാടകത്തിലേക്ക് സർവ്വീസുകൾക്ക് അനുമതി ലഭിച്ചുവെങ്കിലും തമിഴ്നാട് ഇത് വരെയും അനുമതി നൽകിയിരുന്നില്ല. തുടർന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയക്കുകയും , ഗതാഗത മന്ത്രി ആന്റണി രാജു ഡിസംബർ 6 ന് തമിഴ്നാട് ഗതാഗത മന്ത്രിയോട് ചർച്ച നടത്താനിരിക്കെയാണ് തമിഴ്നാട് അനുമതി നൽകിയത്. ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചും സാധാരണക്കാരുടെ യാത്രാ ബുദ്ധിമുട്ടുകൾ പരിഗണിച്ചും ബസ് സർവ്വീസുകൾ പുനരാരംഭിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിലവിൽ തമിഴ്നാട് ബസ് സർവീസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചത്. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസി തമിഴ്നാട്ടിലേക്ക് സർവ്വീസുകൾ ആരംഭിക്കുന്നത്.
വിശദ വിവരങ്ങൾക്ക്
തിരുവനന്തപുരം
Phone:0471-2323886 (24 x 7)
email:tvm@kerala.gov.in
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972
Connect us on
Website: www.keralartc.com