വിദേശരാജ്യങ്ങളില്‍ ജോലികള്‍ക്കായി പോകുന്നവർക്ക് പൊലീസ് മേധാവിമാരുടെ ഓഫീസിൽ നിന്നോ പൊലീസ് സ്റ്റേഷനുകളിൽ നിന്നോ ഇനി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നൽകില്ല. ഇനി മുതൽ ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് പാസ്പോര്‍ട്ട് ഓഫീസ് വഴിയാകും നൽകുക. ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകേണ്ടത് കേന്ദ്രസർക്കാരാണ് എന്ന കോടതി നിർദേശപ്രകാരമാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.