
ഇനി മുതല്‍ വാട്സ്ആപ്പ് വഴിയും യൂബര്‍ ബുക്ക് ചെയ്യാം. ലോകത്ത് ആദ്യമായി ഇന്ത്യയിലാണ് ഈ സേവനം യൂബറും വാട്സ്ആപ്പും നടപ്പിലാക്കുന്നത്. ഊബറും വാട്സ്ആപ്പും ചേർന്നാണ് ഇന്ത്യയിലെ ഉപയോക്താക്കൾക്കായി പുതിയ സേവനം ഒരുക്കുന്നത്. ഈ ആഴ്ച്ച മുതൽ പുതിയ സേവനം ലഭ്യമാകുമെന്നാണ് ഊബർ അറിയിച്ചിരിക്കുന്നത്. ഊബർ വാട്സ്ആപ്പ് ചാറ്റ്ബോട്ട് വഴിയാണ് കാബ് ബുക്ക് ചെയ്യേണ്ടത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇരു കമ്പനികളും ചേര്‍ന്ന് നടത്തി. ഉത്തര്‍പ്രദേശിലെ ലഖ്നൗവിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. യൂബര്‍ ട്രിപ്പുകള്‍ എടുക്കുന്നത് കൂടുതല്‍ സുഗമമാക്കാനുള്ള നടപടികളുടെ ഭാഗാമായാണ് പുതിയ നീക്കം. യൂബറിന്റെ ഒഫിഷ്യല്‍ വാട്സ്ആപ്പ് ചാറ്റ്ബോട്ടിലൂടെയാണ് ബുക്ക് ചെയ്യാനുള്ള അവസരം ലഭിക്കുക. നിലവില്‍ ഇംഗ്ലീഷില്‍ മാത്രമാണ് ബുക്കിങ് സേവനമുള്ളത്.