ന്യൂഡൽഹി :അക്രഡിറ്റഡ് കേന്ദ്രങ്ങളിൽ ഡ്രൈവിങ് പരിശീലിച്ചവർക്ക് ഇനി റോഡ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ് സ്വന്തമാക്കാം.
ഇതുസംബന്ധിച്ച് മോട്ടോർ വാഹന നിയമ ഭേദഗതി ജൂലൈ ഒന്നുമുതൽ നടപ്പാക്കുമെന്ന് അധികൃതർ. രാജ്യത്ത് കൂടുതൽ അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾക്ക് അനുമതി നൽകുന്ന നിയമഭേദഗതി വിജ്ഞാപനം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിരുന്നു.ഇതുംപ്രകാരം, താൽപര്യമുള്ളവർക്ക് ഇത്തരം സ്ഥാപനങ്ങൾ തുടങ്ങാം. എന്നാൽ ഇതുവരെ സർക്കാരാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തിയിരുന്നത്.
അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ വളരെ അപൂർവമാണ്.
ഒരു സംസ്ഥാനത്ത് ഒന്ന് എന്ന നിലയിൽ മാതൃകാ ഇൻസ്റ്റിറ്റ്യൂട്ടുകളാണ് നിലവിലുള്ളത്. കേരളത്തിലെ കേന്ദ്രം മലപ്പുറം ജില്ലയിലെ എടപ്പാളിൽ. അഞ്ച് വർഷത്തേക്കായിരിക്കും അക്രഡിറ്റേഷൻ. കുറഞ്ഞത് മൂന്ന് ഏക്കർ സ്ഥലവും, വാഹന ഭാഗങ്ങളെക്കുറിച്ച് പഠിപ്പിക്കാനുള്ള വർക്ക്ഷോപ്പ്,ഡ്രൈവിങ് സിമുലേറ്റർ,ടെസ്റ്റ് ട്രാക്ക് തുടങ്ങിയതും ഇതിന് ആവശ്യമാണ്.ഇത്തരം കേന്ദ്രങ്ങൾ കൂടുതൽ അനുവദിക്കാനാണ് കേന്ദ്ര തീരുമാനം.