ആഭ്യന്തര വിമാന സർവീസുകൾക്ക് കൊറോണ മൂലം ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇന്ത്യ പൂർണ്ണമായും നീക്കുന്നു.
ഒക്ടോബർ 18 മുതൽ ആയിരിക്കും നിയന്ത്രണങ്ങൾ നീക്കുക. ഇതോടെ ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്ന കംബനികൾക്ക് മുഴുവൻ കപ്പാസിറ്റിയും ഉപയോഗപ്പെടുത്താൻ സാധിക്കും.
നിലവിൽ 85 ശതമാനമായിരുന്നു ആഭ്യന്തര വിമാനങ്ങൾക്കുള്ള അനുവദിച്ച കപ്പാസിറ്റി. കപ്പാസിറ്റി വർദ്ധിപ്പിച്ചത് യാത്രക്കാർക്ക് വലിയ ആശ്വാസമായേക്കും.
അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ ഈ മാസം അവസാനം വരെ നീട്ടിയിരുന്നു. ഈ മാസത്തോടെ വിലക്ക് പിൻ വലിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
ഈ മാസം 15 മുതൽ ചാർട്ടേഡ് ഫ്ളൈറ്റുകളിൽ വരുന്ന ടൂറിസ്റ്റുകൾക്കും അടുത്ത മാസം 15 മുതൽ ചാർട്ടേഡ് ഫ്ളൈറ്റുകളിൽ അല്ലാതെ വരുന്നവർക്കും ഇന്ത്യ ടൂറിസ്റ്റ് വിസകൾ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.