Spread the love
നാളെ മുതൽ എടിഎം, ലോക്കർ നിരക്കുകൾ ഉൾപ്പടെ മാറും.

അക്കൗണ്ടുള്ള ബാങ്കിന്റെ എ.ടി.എം.വഴി പണമായും അല്ലാതെയും മാസം അഞ്ചും മറ്റുബാങ്കുകളുടേതിൽ മെട്രോ നഗരങ്ങളിൽ മൂന്നും ചെറുനഗരങ്ങളിൽ അഞ്ചും സൗജന്യ ഇടപാട് അനുവദിച്ചിട്ടുണ്ട്. ഇതിൽ കൂടുതലായി വരുന്ന ഇടപാടിന് ഇന്റർചേഞ്ച് ഫീസ് 20 എന്നത് 21 രൂപയാകും.. ജി.എസ്.ടി. പുറമേ.

തീപ്പിടിത്തം, മോഷണം, കൊള്ള, കെട്ടിടം തകരൽ, ജീവനക്കാരുടെ തട്ടിപ്പ് എന്നിവ വഴി ലോക്കറിലെ വസ്തുക്കൾ നഷ്ടമായാൽ ബാങ്ക് ഉപഭോക്താവിന് ഇനി നഷ്ടപരിഹാരം നൽകണം. ലോക്കറിന്റെ വാർഷികവാടകയുടെ 100 ഇരട്ടിവരെ വരുന്ന തുകയായി ഇത്‌ നിജപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ലോക്കറിലെ വസ്തുക്കളിൽ ബാങ്കിന് ഒരുത്തരവാദിത്വവും ഉണ്ടായിരുന്നില്ല.

മൂന്നുവർഷം വാടക നൽകിയില്ലെങ്കിൽ ബാങ്കിന് ലോക്കർ തുറന്ന് പരിശോധിക്കാം. വാടക ലഭിക്കുന്നുണ്ടെങ്കിലും തുടർച്ചയായി ഏഴുവർഷം ഉപയോഗിക്കാതെ കിടക്കുകയോ ഉപഭോക്താവിനെ കണ്ടെത്താൻ കഴിയാതെ വരികയോ ചെയ്താൽ അതിലെ വസ്തുക്കൾ അവകാശികൾക്ക് കൈമാറാം.

Leave a Reply