
ഭൂമി തരം മാറ്റാന്‍ അപേക്ഷയുമായി ഒരു വര്‍ഷത്തോളമായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി നിരാശനായ മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു. പറവൂര്‍ മല്യങ്കര സ്വദേശി സജീവനാണ് (57) ജീവനൊടുക്കിയത്. മകളുടെ വിവാഹത്തിനും വീട് പുതുക്കിപ്പണിയാനും പണം കണ്ടെത്താനായിരുന്നു സജീവന്റെ ശ്രമം. അഞ്ച് സെന്റ് ഭൂമി പണയപ്പെടുത്താന്‍ ബാങ്കിലെത്തിയപ്പോഴാണ് വീടിരിക്കുന്ന സ്ഥലം നിലമാണെന്ന് അറിഞ്ഞത്. തുടർന്നാണ് ഭൂമി തരംമാറ്റാനായി സജീവന്‍ സര്‍ക്കാര്‍ ഓഫീസുകളിലെത്തിയത്. കഴിഞ്ഞ ദിവസം ഫോര്‍ട്ട് കൊച്ചിയിലെ ആര്‍ഡിഓ ഓഫീസിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് എതിരെ കുറിപ്പ് എഴുതി വെച്ച ശേഷം സജീവന്‍ തൂങ്ങി മരിച്ചത്. ഈ നാട്ടിലെ ദുഷിച്ച ഭരണ സംവിധാനവും കൈക്കൂലിയുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നായിരുന്നു കുറിപ്പില്‍ സജീവന്‍ എഴുതിവെച്ചിരുന്നത്.