പ്രേക്ഷകർക്ക് സുപരിചിതനും പ്രിയങ്കരനുമായ അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയേക്കാൾ ഇപ്പോൾ ഫെയ്മസ് ആണ് ഭാര്യ രേണു സുധി. സുധിക്ക് പ്രസിദ്ധിയായിരുന്നുവെങ്കിൽ രേണുവിനെ പലപ്പോഴും തേടിയെത്തുന്നത് കുപ്രസിദ്ധിയാണ്. സുധിയുടെ മരണത്തിന് ശേഷം ചെറിയ ചെറിയ റീൽ വീഡിയോകളും നാടകവും മോഡലും ഒക്കെയായി തുടങ്ങിയ രേണു പിന്നീട് ഗ്ലാമറസ് ഫോട്ടോഷൂട്ടും വീഡിയോകളും ആൽബവും ഷോർട്ട് ഫിലിമുകളും ഒക്കെയായി കത്തിക്കയറുന്ന കാഴ്ചയാണ് കണ്ടത്. ഇപ്പോഴിതാ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മത്സരാർത്ഥിയായ താരം ബിഗ്‌ബോസിലും വിലസുകയാണ്.
സുധിയുടെ ആദ്യ ബന്ധത്തിലുള്ള മൂത്തമകൻ കിച്ചുവിനെ സുധിയുടെ മരണശേഷം ചിലർ ചേർന്നു വെച്ചു നൽകിയ വീട് സ്വന്തമാക്കാൻ പുറത്താക്കി തുടങ്ങി ഏറ്റവും ഒടുവിൽ സുധിക്ക് ലഭിച്ച അവാർഡുകൾ ചാക്കിലാക്കി കട്ടിലിനടിയിൽ തള്ളി എന്നു വരെ തുടരെ രേണുവിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ചിലർ ചേർന്ന് സൗജന്യമായി വച്ച് നൽകിയ വീട് ചോരുന്നുവെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറഞ്ഞതും ആദ്യം സുധിയല്ലാതെ ഒരാളെ പങ്കാളിയായി സ്വീകരിക്കില്ലെന്ന് പറഞ്ഞത് മാറ്റിപ്പറഞ്ഞതുമെല്ലാം വലിയ വിവാദമായിരുന്നു. രേണു ബിഗ്‌ബോസിൽ നല്ല പെർഫോമൻസുകളിലേക്ക് തിരിച്ചുവരുമ്പോൾ പുറത്തു റിയൽ ലൈഫിൽ നടക്കുന്നത് ബിഗ്‌ബോസിനെ വെല്ലുന്ന ട്വിസ്റ്റുകളും പ്ലോട്ടുകളുമാണ് എന്നതാണ് സത്യം. അതിൽ ഏറ്റവുമൊടുവിലത്തതായിരുന്നു മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ഹനാൻ രേണുവിനെതിരെ ഉന്നയിച്ച ഗുരുതര ആരോപണം. ഏർട്ടൽ-ഐഡിയ കമ്പനിയിൽ ഒരുമിച്ച് ജോലി ചെയ്ത കാലം മുതൽ രേണുവും ഹനാനും പരിചയക്കാരും സുഹൃത്തുക്കളുമാണ്. പിന്നീട് തെറ്റി പിരിയുകയായിരുന്നു. കൊല്ലം സുധി മരിച്ച് ഒരു മാസത്തിനുള്ളിൽതന്നെ ഒരു പയ്യനുമായി രേണുവിന് ബന്ധമുണ്ടായെന്നും സുധി ചേട്ടൻ ജീവിച്ചിരുന്ന കാലത്തും വേറെയും ഒന്ന് രണ്ട് റിലേഷനുകൾ രേണുവിന് ഉണ്ടായിരുന്നുവെന്നുമാണ് ഹനാൻ പറഞ്ഞത്.
എനിക്ക് സുധി ചേട്ടൻ ഉള്ള കാലത്തും ബന്ധങ്ങളുണ്ടായിരുന്നു. അത് സുധി ചേട്ടൻ അറിയാൻ ഒന്നും പോകുന്നില്ലല്ലോ എന്ന തരത്തിൽ ഒരു ടോക്ക് വന്നു. അത് പറഞ്ഞയുടൻ രേണു വിഴുങ്ങുകയും ചെയ്തു. അബദ്ധത്തിൽ ചാടി വന്നതാണ്. രേണുവുമായി ബന്ധമുണ്ടായിരുന്ന പയ്യന് 25 വയസ് മാത്രമേയുള്ളുവെന്നാണ് കൂട്ടുകാരി വഴി അറിഞ്ഞത്. ഫിസിക്കൽ റിലേഷനും രേണുവിന് ആ പയ്യനുമായി ഉണ്ടായിരുന്നു. ഗർഭിണിയായി.ഇക്കാര്യം എനിക്കും ആ കൂട്ടുകാരിക്കും രേണുവിനൊപ്പം ആശുപത്രിയിൽ പോയ ചേച്ചിക്കും മാത്രമെ ആദ്യം അറിയുമായിരുന്നുള്ളു. സുധി മരിച്ചശേഷം നടന്ന കാര്യങ്ങളാണ്. രേഷ്മ തങ്കച്ചൻ എന്ന പേരിലാണ് ആശുപത്രിയിൽ ചികിത്സ തേടിയത് എന്നാണ് ഹനാൻ പറഞ്ഞത്. പലരിൽ നിന്നും കേട്ട കാര്യങ്ങൾ പറഞ്ഞുവെന്ന് അല്ലാതെ തെളിവുകളൊന്നും ഹനാൻ പുറത്ത് വിട്ടിട്ടില്ല.
അതേസമയം രേണു ബിഗ്‌ബോസിൽ ഇത്തരം ആരോപണങ്ങൾക്ക് പ്രതികരിക്കാൻ കഴിയ്യാതെ ഇരിക്കുന്ന സാഹചര്യത്തിൽ ഹനാൻ പറയുന്ന കാര്യങ്ങൾ മുഖവിലയ്ക്ക് എടുക്കേണ്ട എന്നാണ് ബഹുഭൂരിപക്ഷം പേരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ഹനാൻ എന്തിനാണ് തെളിവില്ലാതെ ഇങ്ങനെ സംസാരിക്കുന്നത് ബിഗ്‌ബോസിൽ നിന്നും പുറത്താക്കാനുള്ള തന്ത്രമാണോയെന്നും അതോ മറ്റു വിരോധങ്ങൾ എന്തെങ്കിലും കൊണ്ടാകുമോയെന്ന് മറ്റു പലരും സംശയിക്കുന്നു. ഹനാൻ വൈരാഗ്യം തീർക്കാൻ കെട്ടിച്ചമച്ച കഥയാണെങ്കിലും അല്ലെങ്കിലും രേണു പുറത്തിറങ്ങിയ ശേഷം മറുപടി കൊടുക്കട്ടെ എന്നാണ് മറ്റൊരു പക്ഷം.








