സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലീറ്ററിന് 35 പൈസയും ഡീസൽ ലീറ്ററിന് 37 പൈസയുമാണ് വർധിച്ചത്. 19 ദിവസം കൊണ്ട് ഡീസലിന് 5.13 രൂപയും പെട്രോളിന് 3.44 രൂപയും കൂടി.
കൊച്ചി: പെട്രോൾ – 105.10 രൂപ, ഡീസൽ – 98.74 രൂപ തിരുവനന്തപുരം: പെട്രോൾ– 107.05 രൂപ, ഡീസൽ– 100.57 രൂപ. കോഴിക്കോട് ഒരു ലിറ്റർ ഡീസലിന് 98.93 രൂപയായി. പെട്രോളിന് 105.26 രൂപയാണ് വില.
ദിവസേനയുള്ള ഇന്ധനവില വർധനവ് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം ശേഷം വിലവർദ്ധനവ് ആരംഭിക്കുകയായിരുന്നു. ഇന്ധന വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന വാദമുയർത്തുകയാണ് കേന്ദ്ര സർക്കാർ .