കൊച്ചി ∙ ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും ആണ് വർധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 109.16 രൂപയും ഡീസലിന് 102.79 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 107.20 രൂപ, ഡീസലിന് 100.96 രൂപ. കോഴിക്കോട് പെട്രോളിന് 107.33 രൂപ, ഡീസലിന് 101.10 രൂപ ആയി കൂടി. സെപ്റ്റംബര്‍ 24ന് ശേഷം ഡീസലിന് 7.35 രൂപയും പെട്രോളിന് 5.70 രൂപയുമാണ് കൂട്ടിയത്.