Spread the love

Fuel prices are likely to rise sharply in the country

രാജ്യത്ത് ഇന്ധനവില ഉടന്‍ കൂടിയേക്കും. ക്രൂഡ് ഓയില്‍ വിലയില്‍ അസാധാരണമായ കുതിപ്പാണ് ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ബാരലിന് 130 ഡോളര്‍ വരെയാണ് വില ഉയര്‍ന്നിരിക്കുന്നത്. ക്രൂഡ് ഓയില്‍ വില 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. ബാരലിന് 85 ഡോളര്‍ ഉണ്ടായിരുന്നപ്പോഴാണ് ഏറ്റവും ഒടുവിലായി ഇന്ധനവില കൂടിയത്. 22 രൂപവരെ വില ഉയരാന്‍ സാധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ സൂചന നല്‍കുന്നു. റഷ്യ-യുക്രൈന്‍ യുദ്ധത്തിനോടനുബന്ധിച്ചാണ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുന്നത്. ഒറ്റ ദിവസം കൊണ്ട് ക്രൂഡ് ഓയിൽ വില ഒൻപത് ശതമാനമാണ് ഉയർന്നത്. റഷ്യയിൽ നിന്നുള്ള എണ്ണയ്ക്ക് യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ക്രൂഡ് ഓയിൽ വില ഉയർന്നത്. നൂറിലേറെ ദിവസമായി ഇന്ത്യയിൽ മാറ്റമില്ലാതെ തുടരുന്ന പെട്രോൾ – ഡീസൽ വിലയിലും കാര്യമായ വാർധനവുണ്ടാകുമെന്നാണ് വിവരം.

Leave a Reply