തിരുവനന്തപുരം: ഡീസൽ വില വീണ്ടും കൂടി. ഒരു ലിറ്റർ ഡീസലിന് 26 പൈസ ആണ് കൂടിയിരിക്കുന്നത്. പെട്രോൾ വിലയിൽ മാറ്റമില്ല. കൊച്ചിയിലെ ഇന്നത്തെ ഡീസൽ വില 94 .05 രുപയാണ് ഒരു ലിറ്ററിന്. തിരുവനന്തപുരത്തു 95 .87 രുപയും, കോഴിക്കോട് 94 .24 രുപയുമാണ് ഒരു ലിറ്ററിന്റെ വില. ഈ വർഷം ഏപ്രിൽ മുതൽ ചില്ലറ വില്പന നിരക്ക് വർധിച്ചതിനാൽ ഇന്ധനവില റെക്കോർഡ് തലത്തിലാണ്. വിലകളിൽ മാറ്റം വരുത്തുന്നതിന് മുൻപ് അവരുടെ വില നിലനിർത്താൻ omc മുൻഗണന നൽകി.