
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന നിരക്കില്‍ വര്‍ധനവ് തുടരുന്നു. ഡീസലിന് ഇന്ന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് ഏഴ് രൂപ 73 പൈസയും പെട്രോളിന് ആറ് രൂപ അഞ്ച് പൈസയുമാണ് വര്‍ധിപ്പിച്ചത്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 110ന് അടുത്തെത്തി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 109 രൂപ 51 പൈസയും, ഡീസലിന് 103 രൂപ 15 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 107 രൂപ 55 പൈസയും ഡീസലിന് 101 രൂപ 32 പൈസയുമാണ് ഇന്നത്തെ നിരക്ക്. പെട്രോളിന് 107 രൂപ 55 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോള്‍ വില 107 രൂപ 69 പൈസയായി ഉയര്‍ന്നു. ഡീസലിന് 101 രൂപ 46 പൈസയാണ് ഒരു ലിറ്ററിന്. ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്.