Spread the love
ഇന്ധനവിലയിൽ ഇന്നും വർധനവ്

തിരുവനന്തപുരം: ഇന്നും ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ഇന്ന് കൂട്ടി. ഇതോടെ കൊച്ചിയിൽ പെട്രോളിന് 108.25 രൂപയും , ഡീസല്‍ 102.06 രൂപയുമായി. ചില സംസ്ഥാനങ്ങളിൽ പെട്രോൾ വില 120 കടന്നു. രാജസ്ഥാനിലെ ഗംഗാ നഗറിൽ ഇന്ന് പെട്രോൾ വില 120 രൂപ 10 പൈസയാണ്. ഡീസൽവില 110 രൂപയും കടന്നു. കേരളത്തിൽ തിരുവനന്തപുരം: പെട്രോൾ 110.45 , ഡീസൽ 103.91. കോഴിക്കോട്: പെട്രോൾ 108.62 ഡീസൽ 102.44. ഒരു മാസത്തിൽ ഡീസലിന് കൂടിയത് 8.20 രൂപയാണ്. പെട്രോളിന് ഒരു മാസത്തിൽ കൂടിയത് 6.45 രൂപയും.

Leave a Reply