ലോക്ക്ഡൗൺ 16 വരെ നീട്ടി. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ലോക്ക് ഡൗൺ ജൂൺ 16 വരെ നീട്ടി.
നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രണ്ടാം തരംഗത്തിൽ 30ൽ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്നു കുറഞ്ഞുവെങ്കിലും അതിനുശേഷം കാര്യമായ കുറവുണ്ടായില്ല. നിരക്ക് 10ലും താഴെയെത്തിയ ശേഷം മാത്രം ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം.