രാജ്യത്തെ പതിവുപോലെ ഇന്നും ഇന്ധന വില കൂട്ടി. പെട്രോള്‍ലീറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്.
ഇതോടെ സംസ്ഥാനത്ത് ഡീസില്‍ വില വീണ്ടും നൂറ് കടന്നു. തിരുവനന്തപുരത്ത് ഡീസല്‍ വില 100 രൂപ 14 പൈസയാണ്.പതിനൊന്ന് ദിവസത്തിനിടെ പെട്രോളിന് ഏഴുരൂപയോളം കൂടി.ഡീസല്‍ലിന് 6രൂപ 74 പൈസയാണ് കൂട്ടിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 11ന് സംസ്ഥാനത്ത് ഡീസല്‍ വീല 100 കടന്നിരുന്നു. എന്നാല്‍ നവംബറില്‍ എക്സൈസ് ഡ്യൂട്ടി കുറച്ചപ്പോള്‍ വില നൂറില്‍ നിന്ന് താഴുകയായിരുന്നു
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്ബനികള്‍ വീണ്ടും വില വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.
തെരഞ്ഞെടുപ്പിന് മുന്‍പ് അവസാനം ഇന്ധന വിലയില്‍ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റവും കൂടും. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിട്ടും രാജ്യത്തെ റീടെയ്ല്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാത്തത് എണ്ണക്കമ്ബനികള്‍ക്ക് തിരിച്ചടിയായെന്ന് മൂഡിസ് ഇന്‍വെസ്റ്റര്‍ സര്‍വീസിന്റെ കണക്ക്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ബിപിസിഎല്‍, എച്ച്‌പിസിഎല്‍ തുടങ്ങിയ കമ്ബനികള്‍ക്ക് 2.25 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. അതായത് 19000 കോടി ഇന്ത്യന്‍ രൂപ.