തുടര്‍ച്ചയായ അഞ്ചാം ദിനവും ഇന്ധന വില കൂട്ടി. ഡീസലിന് 31 പൈസയും പെട്രോളിന് 25 പൈസയും ആണ് വര്‍ധിപ്പിച്ചത്.
തിരുവനന്തപുരത്ത് പെട്രോളിന് 104 രൂപ 88പൈസയും ഡീസലിന് 97രൂപ 97 പൈസയുമാണ് പുതുക്കിയ വില.
കൊച്ചിയില്‍ പെട്രോള്‍ വില 102 രൂപ 82 പൈസയും ഡീസല്‍ വില 96 രൂപ 03 പൈസയുമായി. കോഴിക്കോട് പെട്രോള്‍ വില 103 രൂപ 09 പൈസയുമായും ഡീസല്‍ വില 96 രൂപ 30 പൈസയുമായും വര്‍ധിപ്പിച്ചു.
ഇന്നലെ പെട്രോളിന് 25 പൈസയും ഡീസലിന് 32 യും കൂട്ടിയിരുന്നു. പത്തൊൻപത് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമായിരുന്നു വെള്ളിയാഴ്ച്ച ഡീസല്‍ വില വര്‍ധിപ്പിച്ചത്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി.പി.സി.എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച്.പി.സി.എല്‍) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നിട്ടും സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.
സെപ്റ്റംബര്‍ 24 മുതല്‍ നാലുതവണയായി ഡീസലിന് 95 പൈസയാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.