തുടർച്ചയായ ആറ് ദിവസത്തിൽ അഞ്ചാം തവണ പെട്രോളിനും ഡീസലിനും വില കൂടി. ഇന്ന് ഒരു ലിറ്റർ ഡീസലിന് 58 പൈസ ഉയർത്തി. പെട്രോൾ ലിറ്ററിന് 55 പൈസയുടെ വർധനവ് വരുത്തിയിട്ടുണ്ട്. ഒരു ലിറ്റർ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് ഇന്നലെ വർധിച്ചത്. അതിന് മുന്നത്തെ ദിവസം ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. എന്നാൽ വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റവും കൂടും.