Spread the love
സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ ഇന്ധന വിതരണം തടസ്സപ്പെടും

തിങ്കളാഴ്ച മുതൽ എണ്ണക്കമ്പനികളായ ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികളിലെ സർവീസ് നിർത്തിവക്കാൻ ലോറി ഉടമകൾ തീരുമാനിച്ചു. സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ലോറി ഉടമകൾ ആവശ്യപ്പെട്ടു. അറുനൂറോളം ലോറികളാണ് തിങ്കളാഴ്ച മുതല്‍ സർവീസ് പണിമുടക്കുകയെന്ന് പെട്രോളിയം പ്രൊഡക്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികൾ അറിയിച്ചു. 13 ശതമാനം സർവീസ് ടാക്സ് നൽകാൻ നിർബന്ധിതരായതിനാലാണ് നടപടിയെന്നാണ് വിശദീകരണം. കരാർ പ്രകാരം സർവീസ് ടാക്സ് എണ്ണക്കമ്പനികളാണ് നൽകേണ്ടതെന്നാണ് സംഘടനയുടെ നിലപാട്. കമ്പനി ഉടമകളുമായി നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടായിട്ടില്ല.

Leave a Reply