ദില്ലിയിൽ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. 24 മണിക്കൂറിൽ 168063 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 277 പേർ മരിച്ചു. ദില്ലിയിലെ ജയിലുകളിലും കൊവിഡ് പടരുന്നു. 66 തടവുകാർക്കും 48 ജയിൽ ജീവനക്കാർക്കും കൊവിഡ് ബാധിച്ചതായാണ് വിവരം. ദില്ലി ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഹോട്ടലുകളും ബാറുകളും ഇന്ന് മുതൽ അടച്ചിടാൻ ഉത്തരവിട്ടു. പാഴ്സൽ മാത്രമാകും അനുവദിക്കുക. സ്വകാര്യ സ്ഥാപനങ്ങളിൽ പൂർണമായും വർക്ക് ഫ്രം ഹോം നടപ്പിലാക്കാനും നിർദ്ദേശം നല്കി.