
സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ കാര്യമായ കുറവുണ്ടായ സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ തിയേറ്ററുകള്‍ നൂറ് ശതമാനം സിറ്റിങ് കപ്പാസിറ്റിയില്‍ പ്രവർത്തിക്കാൻ അനുമതി. ബാറുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിക്കും. എല്ലാ പൊതുപരിപാടികള്‍ക്കും പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം.