Spread the love

ന്യൂഡൽഹി∙ ജി20 രാജ്യങ്ങളുടെ കൂട്ടായ്മയിൽ ആഫ്രിക്കൻ യൂണിയൻ ഇനി സ്ഥിരാംഗം. 55 അംഗരാജ്യങ്ങളുള്ള ആഫ്രിക്കൻ യൂണിയന് യൂറോപ്യൻ യൂണിയന്റെ അതേ സ്ഥാനമാണ് ലഭിക്കുക. ഇതോടെ ജി20, ജി21 കൂട്ടായ്മയാകും നിലവിൽ ജി20 ഉച്ചകോടിക്കായി ക്ഷണം ലഭിച്ചിട്ടുള്ള രാജ്യാന്തര സംഘടനകളിൽ ഒന്നാണ് ആഫ്രിക്കൻ യൂണിയൻ.
ആഫ്രിക്കൻ യൂണിയനെ അംഗമാക്കണമെന്ന് ജൂണിൽത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. ഇന്നത്തെ ഉച്ചകോടിയുടെ തുടക്കത്തിലും പ്രധാനമന്ത്രി ഇക്കാര്യം അവതരിപ്പിച്ചു. കൊമോറോസ് ആണ് ഉച്ചകോടിയിൽ ആഫ്രിക്കൻ യൂണിയനെ പ്രതിനിധീകരിക്കുന്നത്. വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ പരിഗണന വേണമെന്നത് ഇന്ത്യയുടെ മുഖ്യ ആവശ്യങ്ങളിലൊന്നായിരുന്നു. നിലവിൽ ജി20 കൂട്ടായ്മയിൽ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് അംഗങ്ങൾ. ആഗോള ജിഡിപിയുടെ 85% വരുന്ന ലോകരാജ്യങ്ങളാണ് ഇതിലെ അംഗങ്ങൾ.

Leave a Reply