Spread the love
ഗജരാജൻ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു

പതിനഞ്ച് വര്‍ഷം തൃശൂര്‍ പൂരത്തിന് തിടമ്പേറ്റിയ പാറമേക്കാവ് പത്മനാഭന്‍ ചരിഞ്ഞു.

ഒരാഴ്ചയായി ശരീര തളര്‍ച്ചയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

പാറമേക്കാവ് ആനക്കൊട്ടിലിലായിരുന്നു അന്ത്യം.

തൃശൂര്‍ പൂരത്തിന്റെ നായകപ്രമാണിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാറമേക്കാവ് പത്മനാഭനെ ആനകളില്‍ സുന്ദരനെന്നും ആനപ്രേമികള്‍ വിളിക്കാറുണ്ട്.

കാലിന് നീര്‍ക്കെട്ടിനെ തുടര്‍ന്ന് വേദനയിലായിരുന്നു. പിന്നാലെ കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണിരുന്നു.
ക്രെയിന്‍ ഉപയോഗിച്ച് എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയിരുന്നെങ്കിലു വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു.
ചികിത്സ പുരോഗമിക്കുന്നതിനിടയിലാണ് ചരിഞ്ഞത്.

പാറമേക്കാവ് വിഭാഗത്തിന്റെ പകല്‍പ്പൂരത്തിന് കുടമാറ്റം ഉള്‍പ്പടെയുള്ളവയ്ക്ക് പത്മനാഭനായിരുന്നു കോലമേറ്റിയിരുന്നത്.

2006ലാണ് പത്മനാഭന്‍ പാറമേക്കാവ് ദേവസ്വത്തിന്റെ ഭാഗമാകുന്നത്.

വ്യവസായിയായ ഗോപു നന്തിലത്താണ് പത്മനാഭനെ തൃശൂരില്‍ എത്തിച്ചത്. പിന്നീട് പാറമേക്കാവ് ദേവസ്വം വാങ്ങുകയായിരുന്നു

Leave a Reply