Spread the love

രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലും ‘എമ്പുരാന്‍’ 250 കോടി കളക്ഷന്‍ എന്ന നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇതോടെ മലയാളത്തിലെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രമായി എമ്പുരാന്‍ മാറിക്കഴിഞ്ഞു. ഇതിനിടെ എമ്പുരാന്‍ ഫാന്‍ പേജില്‍ എത്തിയ ഒരു പോസ്റ്റിന് നടന്‍ ഗണപതി നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്.

കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ സിനിമയാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. എമ്പുരാന്‍ മുന്നിലെത്തിയപ്പോള്‍ 241 കോടി കളക്ഷന്‍ നേടിയ മഞ്ഞുമ്മല്‍ ബോയ്‌സ് ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയ രണ്ടാമത്തെ ചിത്രമായി മാറിയിരിക്കുകയാണ്. മഞ്ഞുമ്മലിനെ ട്രോളി കൊണ്ടുള്ള ഒരു പോസ്റ്റിനാണ് ഗണപതി മറുപടി നല്‍കിയത്.ഇത് ഫാന്‍സ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയും ചെയ്തു. ‘മഞ്ഞുമ്മലിലെ പിള്ളേരെ, വേണമെങ്കില്‍ ഒന്ന് കുരിശ് വരച്ചോ, ഞങ്ങള്‍ കുര്‍ബാന ചൊല്ലാന്‍ പോകുവാ’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ എത്തിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി എത്തിയ ഈ പോസ്റ്റിന് ഗണപതി മറുപടിയും നല്‍കി.

”നിങ്ങള്‍ക്കൊക്കെ ഇത്ര വിരോധമുള്ള പടമാണോ മഞ്ഞുമ്മല്‍ ബോയ്സ്” എന്നാണ് ഗണപതി ചോദിച്ചത്. രണ്ട് സിനിമയും നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്നും ഗണപതി ചോദിച്ചു. ”ബ്രേക്ക് ആയതില്‍ ബ്രോയ്ക്ക് ഫ്രസ്േറ്റഷന്‍ ഉണ്ടോ” എന്ന് സ്റ്റോറിയിട്ട ഇന്‍സ്റ്റഗ്രാം പേജായ ‘prey.ae’ ചോദിക്കുന്നുണ്ട്. ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

Leave a Reply