Spread the love

കൊച്ചി∙ എറണാകുളം പള്ളുരുത്തിയിൽ കൊലക്കേസ് പ്രതിയെ ഗുണ്ടാസംഘം കുത്തി കൊലപ്പെടുത്തി. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കച്ചേരിപ്പടി സ്വദേശി ലാൽജു ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.

കുമ്പളങ്ങി ലാസർ കൊലക്കേസിലെ രണ്ടാം പ്രതിയാണ് ലാൽജു. കുത്തിയ കച്ചേരിപ്പടി സ്വദേശി ഫാജിസ് ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു. ലാൽജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ പരുക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്.

Leave a Reply