Spread the love

ഗംഗുബായ് കത്തിയവാഡി പൂർത്തിയായി; സന്തോഷം പങ്കുവച്ച് ആലിയാ ഭട്ട്

ആലിയാ ഭട്ടിനെ പ്രധാന കഥാപാത്രമാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന
ഗംഗുബായ് കത്തിയവാഡിയുടെ ഷൂട്ടിങ് പൂർത്തിയാക്കി. പാക്ക് ഫോട്ടോയും ബൻസാലിക്കൊപ്പമുള്ള
ഫോട്ടോയും പങ്കുവച്ചുകൊണ്ട് താരം തന്നെയാണ് സന്തോഷം പങ്കുവച്ചത്. ജൂലൈ 30ന് ചിത്രം തിയറ്ററുകളിൽ
എത്തും.

”2019 ഡിസംബർ എട്ടിന് ആണ് ഗംഗുബായ് ഷൂട്ടിങ് തുടങ്ങിയത്. രണ്ട് ലോക്ഡൗൺ, രണ്ട് സൈക്ലോൺ, സംവിധായകനും
അണിയറ പ്രവർത്തകർക്കും കൊവിഡ് ബാധിച്ചു. അങ്ങനെ നിരവധി പ്രതിസന്ധികൾക്കൊടുവിൽ രണ്ട് വർഷമെടുത്ത്
ചിത്രം പൂർത്തിയായിരിക്കുകയാണ്. അങ്ങനൊക്കാണെങ്കിലും വളരെയധികം ആസ്വദിച്ചാണ്
ചിത്രത്തിൽ അഭിനയിച്ചത്. സഞ്ജയ് ലീല ബൻസാലിക്കൊപ്പം
പ്രവർത്തിക്കുക എന്നത് എക്കാലത്തെയും സ്വപ്നമായിരുന്നു. പുതിയ ഒരു വ്യക്തി ആയാണ് സെറ്റിൽ നിന്നും പുറത്തുവരുന്നത്.
ജീവിതം മാറ്റി മറിച്ച അനുഭവം നൽകിയതിന് നന്ദി” -ആലിയ കുറിച്ചു.

ഗുജറാത്തിൽ നിന്നും പങ്കാളിക്കൊപ്പം മുംബൈയിൽ എത്തുന്ന ഗംഗുബായി കഥാപാത്രമായാണ് ആലിയ എത്തുന്നത്.
ചതിയിലൂടെ അവരുടെ ഭർത്താവ് ഗംഗുബായിയെ വിൽക്കുന്നു. തുടർന്ന് ലൈംഗികത്തൊഴിലാളിയായി മാറുകയാണ്
അവർ. പിന്നീട് ഗുണ്ടാനേതാക്കളുമായി ബന്ധം സ്ഥാപിച്ച ഗംഗുബായി മുബൈയിൽ വലിയ സ്വാധീനം ഉള്ള ആളാകുന്നു.
തുടർന്ന് കാമാത്തിപുരയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ് അവർ. വലിയ വെല്ലുവിളിയായിരുന്നു
കഥാപാത്രമെന്ന് ആലിയ സമ്മതിക്കുന്നു. അജയ് ദേവ്ഗൺ, പാർത്ഥ് സാമ്ഥാൻ, ശന്തനു മഹേശ്വരി തുടങ്ങിയവരും പ്രധാന വേഷത്തിൽ
എത്തുന്നു

Leave a Reply