ചെർപ്പുളശ്ശേരി കുളക്കാട്ടെ പൂന്തോട്ടം എന്ന ആയുർവേദ സ്ഥാപനത്തിൽ എക്സെസ് പരിശോധനയില്‍ കഞ്ചാവു കലർത്തിയ മരുന്നുകൾ പിടിച്ചെടുത്തു. ഹിമാലയൻ ഹെമ്പ് പൗഡർ, കന്നാറിലീഫ് ഓയിൽ, ഹെമ്പ് സീഡ് ഓയിൽ എന്നിവയാണ് പരിശോധിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നാണ് വേദനാസംഹാരിയായി ഉപയോഗിക്കുന്ന ഈ മരുന്നുകളെത്തിച്ചത്.കേരളത്തിൽ ഇവ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമെന്ന് എക്സൈസ് വ്യക്തമാക്കി. ഡോ .പി.എം എസ് രവീന്ദ്രനാഥിൻ്റെ ഉടമസ്ഥതയിലുള്ളതാണ് പൂന്തോട്ടം ആയുർവേദ കേന്ദ്രം. ആയുർവേദ കേന്ദ്രത്തിനെതിരെ കേസെടുത്തു. വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഇവിടെ തെളിവെടുപ്പ് നടത്തിയിരുന്നു. ഡോ.രവീന്ദ്രന്‍, ഭാര്യ ലത, മകന്‍ ജിഷ്ണു എന്നിവരില്‍ നിന്നും അന്ന് മൊഴി എടുത്തിരുന്നു.