Spread the love

തിരുവനന്തപുരം : ജനറൽ ആശുപത്രി വളപ്പിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് തിരുവനന്തപുരം കോർപറേഷൻ പിഴയിട്ടു. 10,000 രൂപ പിഴ ചുമത്തിയതിനു പുറമേ കൃത്യമായി മാലിന്യസംസ്കരണ സംവിധാനം ഒരുക്കാത്തതിനു കാരണം കാണിക്കൽ നോട്ടിസും നൽകി. ആശുപത്രി വളപ്പിൽ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ നിറഞ്ഞു കിടക്കുന്നതായി വെള്ളിയാഴ്ച ‘മനോരമ’ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്ന്, മന്ത്രി എം.ബി.രാജേഷിന്റെ നിർദേശപ്രകാരം തദ്ദേശ വകുപ്പിലെയും കോർപറേഷനിലെയും ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലം പരിശോധിച്ചു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.

വാർത്തയിലെ വിവരങ്ങൾ ശരിയാണെന്നു റിപ്പോർട്ടിൽ വ്യക്തമാക്കി. മാലിന്യസംസ്കരണത്തിൽ വീഴ്ച വരുത്തുന്ന സർക്കാർ സ്ഥാപനങ്ങൾക്കു പിഴ ചുമത്തുന്നതും നോട്ടിസ് നൽകുന്നതും അപൂർവമാണ്. ഇത്തരം വീഴ്ച വരുത്തുന്ന മറ്റു സർക്കാർ സ്ഥാപനങ്ങൾക്കെതിരെയും നടപടി ആരംഭിക്കുമെന്നും തദ്ദേശ വകുപ്പ് സൂചിപ്പിച്ചു.

Leave a Reply