Spread the love

വൈപ്പിൻ ∙ ബീച്ചുകളുടെ ശോഭ കെടുത്തി മാലിന്യം കുമിഞ്ഞു കൂടുന്നത് വിനോദസഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ചെറായി ബീച്ചിലും മറ്റും മാലിന്യം നീക്കം ചെയ്യുന്നതിന് പരിമിതമായിട്ടെങ്കിലും സംവിധാനങ്ങൾ ഉണ്ടെങ്കിൽ മറ്റു ബീച്ചുകളിൽ അതു കൂടിയില്ല. തിരക്കേറിയ ബീച്ചുകളിലെങ്കിലും മാലിന്യ സംസ്കരണത്തിന് സൗകര്യമുണ്ടാക്കണമെന്ന ആവശ്യം അധികൃതർ ഇതുവരെ വകവച്ചിട്ടില്ല.

സന്ദർശകരും മറ്റും ഉപേക്ഷിക്കുന്ന പാഴ്‌വസ്തുക്കളാണ് മാലിന്യത്തിന്റെ വലിയൊരു പങ്കും. കടലിൽ നിന്ന് തിരമാലകൾ വഴി എത്തി തീരത്ത് അടിയുന്ന മാലിന്യങ്ങൾക്കു പുറമേ, സന്ദർശകർ ഉപേക്ഷിക്കുന്നവയിൽ ഭക്ഷണാവശിഷ്ടങ്ങളും ഉണ്ടാവുമെന്നതിനാൽ അവ തെരുവു നായ്ക്കളേയും മറ്റും തീരങ്ങളിലേക്ക് ആകർഷിക്കുന്നു.

‌തെരുവുനായ്ക്കളുടെ ഭീഷണി ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളായി ബീച്ചുകൾ ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. ചെറായി ബീച്ച് അടക്കം തെരുവുനായ്ക്കളുടെ കേന്ദ്രമാണ്. എടവനക്കാട് ചാത്തങ്ങാട് ബീച്ചിൽ കടലെടുത്തതിനു ശേഷം അവശേഷിക്കുന്ന തീരത്ത് പുല്ലിനൊപ്പം മാലിന്യങ്ങളും നിറഞ്ഞിരിക്കുകയാണ്. ഭക്ഷണാവശിഷ്ടങ്ങൾ അകത്താക്കാൻ വരുന്ന എലികൾക്കു പിന്നാലെ പാമ്പുകളും ഇവിടേക്ക് എത്തുന്നതായി നാട്ടുകാർ അറിയിച്ചു.

Leave a Reply