Spread the love
️ഗ്യാസ് സിലിണ്ടറുകൾ ഇനിമുതൽ സപ്ളൈകോ ഔട്ട്ലെറ്റുകളിൽ നിന്നും വാങ്ങാം

പെരിന്തൽമണ്ണ: സംസ്ഥാന സർക്കാരിനു കീഴിലുളള സിവിൽ സപ്ളൈസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളിൽ ഇനി മുതൽ 5 കിഗ്രാം തുക്കമുളള പാചക വാതക സിലിണ്ടറുകളും ലഭിക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും സിവിൽ സപ്ളൈസ് കോർപറേഷനും തമ്മിലുളള ധാരണ പ്രകാരമാണ് ഈ പുതിയ നീക്കം.

പാചക വാതക സിലിണ്ടർ ആദ്യമായി കൈപറ്റുന്നവർ 1520 രൂപയും റീ ഫിലിംങ്ങ് ചെയ്യുന്നവർ 575 രൂപയും അടക്കണം. ഔട്ട് ലെറ്റുകളുടെ പ്രവർത്തന സമയം മുഴുവൻ സിലിണ്ടറുകൾ ലഭ്യമാവും. ആദ്യ പടിയായി പീപ്പിൾസ് ബസാർ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് ലഭ്യമാവുക.

Leave a Reply