Spread the love

*കൊച്ചിയിൽ ഗ്യാസ് ടാങ്കറിന് വഴിതെറ്റി, ചെളിയിൽ പുതഞ്ഞു; സമീപത്തെ സ്കൂളിന് അവധി നൽകി*

കൊച്ചി: കൊച്ചിയിൽ മരട് ഗ്രിഗോറിയൻ സ്കൂളിന് സമീപം ഗ്യാസ് ടാങ്കർ ചെളിയിൽ പുതഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പൊലീസും ഫയർഫോഴ്സും വാഹനം നീക്കാൻ ശ്രമം തുടങ്ങി. വാഹനം വഴി തെറ്റി വന്നതാണെന്നാണ് വിവരം. സമീപത്തെ സ്കൂളിന് അവധി നൽകി. മംഗലാപുരത്തു നിന്ന് കൊച്ചിയിലേക്ക് വന്ന ടാങ്കറാണിത്. ടാങ്കറിൽ ചോർച്ചയ്ക്ക് സാധ്യതയില്ല. സ്കൂളിന് അവധി നൽകിയെങ്കിലും സ്കൂളിൽ വച്ച് നടക്കുന്ന പത്താം ക്ലാസ് പരീക്ഷ മാറ്റിയിട്ടില്ല. ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ ശേഷം ടാങ്കർ ക്രെയിൻ ഉപയോഗിച്ച് മാറ്റുമെന്ന് ഫയർഫോഴ്സ് അറിയിച്ചു.

Leave a Reply