Spread the love
സൗദിയിലെ പാചകവാതക സിലിണ്ടറിന്റെ പുതിയ റീഫില്ലിംഗ് ചാർജ് വെളിപ്പെടുത്തി ഗാസ്കോ

ആരാംകോയുടെ വില പുനർ നിർണ്ണയത്തിനു ശേഷം സൗദിയിലെ പാചകവാതക സിലിണ്ടറിന്റെ പുതിയ വില ഗാസ്കോ (നാഷണൽ ഗ്യാസ്&ഇൻഡസ്റ്റ്രിയലൈസേഷൻ കമ്പനി) പ്രഖ്യാപിച്ചു.

ഇന്ന് മുതൽ ഒരു ഗ്യാസ് സിലിണ്ടർ ഫിൽ ചെയ്യാൻ 18.85 റിയാൽ ആയിരിക്കും നിരക്ക്. വാറ്റ് അടക്കമുള്ള നിരക്കാണിത്.
അതേ സമയം ഗ്യാസ് സ്റ്റേഷനുകളിൽ നിന്ന് ഔട്ട് ലറ്റുകളിലേക്കുള്ള വിതരണത്തിനു ട്രാൻസ്പോർട്ടേഷൻ ചാർജ് അധികം നൽകേണ്ടി വരും.

ജൂൺ 11 മുതൽ ഒരു മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വിലകളും അടുത്ത ഒരു വർഷത്തേക്കുള്ള മണ്ണെണ്ണ, എൽ പി ജി വിലകൾ സൗദി ആരാംകോ ഇന്നലെ അർദ്ധരാത്രി പുനർ നിർണ്ണയിച്ചിരുന്നു.
ഇന്ധനങ്ങളുടെ പുനർ നിർണ്ണയിച്ച വില വിവരങ്ങൾ (ലിറ്ററിനു) താഴെക്കൊടുക്കുന്നു.

പെട്രോൾ 91: 2.18 റിയാൽ, പെട്രോൾ 95: 2.33 റിയാൽ, ഡീസൽ: 0.63 ഹലാല, മണ്ണെണ്ണ: 0.81 ഹലാല. എൽ.പി.ജി: 0.90 ഹലാല.
എല്ലാ മാസവും പത്താം തീയതിയാണു സൗദി ആരാംകോ പെട്രോൾ ഡീസൽ മണ്ണെണ്ണ വിലകൾ പുന:നിശ്ചയിക്കാറുള്ളത്.

അതേ സമയം എൽ പി ജി, മണ്ണെണ്ണ വിലകൾ പ്രതിവർഷം ആണ് പുന:നിശ്ചയിക്കുക.

Leave a Reply