തെലുങ്കു നടിയും യൂട്യൂബറുമായ ഗായത്രി (26) വാഹനാപകടത്തില്‍ മരിച്ചു. ഹോളി ആഘോഷത്തിന് ശേഷം സുഹൃത്ത് റാത്തോഡിനൊപ്പം വീട്ടിലേക്ക് കാറില്‍ പോകവെയാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. വഴിയാത്രക്കാരിയായിരുന്ന ഒരു യുവതിയുടെ മുകളിലേക്കാണ് കാര്‍ മറിഞ്ഞത്. ഗായത്രിയുടെയും യുവതിയുടെയും ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത് ഗുരുദരാവസ്ഥയിൽ തുടരുകയാണ്. ജൽസ റായിഡു എന്ന യൂട്യൂബ് ചാനലിലൂടെയാണ് തുടക്കത്തിൽ പ്രശസ്തി നേടിയത്. നിരവധി ഷോർട്ട് ഫിലിമുകളിലും അവർ പ്രത്യക്ഷപ്പെട്ടിരുന്നു. ഡോളി ഡിക്രൂസ് എന്നാണ് ഗായത്രിയുടെ യഥാര്‍ഥ പേര്.