Spread the love
ഖത്തറില്‍ ശൂറാ കൗണ്‍സിലിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ്.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഖത്തര്‍ നിയമനിര്‍മാണ സഭയായ ശൂറാ കൗണ്‍സിലിലേക്ക് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ക്ക് രാഷ്ട്രീയമായ ഇടപെടല്‍ നടത്താനുള്ള അവസരം ആണിത്. 18 വയസ് തികഞ്ഞ ഖത്തരി പൗരന്‍മാര്‍ക്ക് മാത്രമാണ് വോട്ടവകാശം. കുവൈത്തിന് ശേഷം നിയമനിര്‍മാണ സഭയിലേക്ക് പൊതു തിരഞ്ഞെടുപ്പ് നടത്തുന്ന ആദ്യ ജിസിസി രാജ്യമാണ് ഖത്തര്‍. 30 ശൂറാ കൗണ്‍സില്‍ അംഗങ്ങളെയാണ് ജനങ്ങള്‍ തിരഞ്ഞെടുക്കുക. 2003ലാണ് പൊതു തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം ആയത് എങ്കിലും പിന്നീട് നിയമ നിര്‍മാണമുള്‍പ്പെടെയുള്ള പല ഘട്ടങ്ങളും കഴിഞ്ഞാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. എന്നാൽ ചില ഗോത്രങ്ങൾക്കു വോട്ട് ചെയ്യാൻ അവകാശം കൊടുക്കാത്തത് വിമര്ശനങ്ങൾക്കു ഇടയാക്കിയിട്ടുണ്ട്.

Leave a Reply