റിലയൻസ് ആരംഭിച്ച ജിയോ വേൾഡ് ഡ്രൈവിൽ അത്യാധുനിക തിയറ്റർ സംവിധാനം ആയ ജിയോ ഡ്രൈവ് ഇൻ തിയറ്റർ നവംബർ അഞ്ച് മുതൽ മുംബയിൽ ആരംഭിക്കുന്നു. ലോകത്തെ വൻകിട നഗരങ്ങളിൽ മാത്രമുള്ള ഡ്രൈവ് ഇൻ തിയറ്റർ സംവിധാനമാണ് ജിയോ വേൾഡ് ഡ്രൈവിൽ റൂഫ് ടോപ്പിൽ സജ്ജീകരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഷോപ്പിങ് – തിയറ്റർ അനുഭവം മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവിൽ ലഭ്യമാകും. ജിയോ ഡ്രൈവ് ഇൻ തിയറ്റർ മുംബൈ നിവാസികൾക്ക് തികച്ചും പുതുമയേറിയ ഒന്നായിരിക്കുമെന്നും ഇഷാ അംബാനി പറഞ്ഞു. 6 അത്യാധുനിക മൾട്ടിപ്ലക്‌സ് തിയേറ്ററുകൾ, പ്രിവ്യൂ തിയറ്റർ, വിഐപി അതിഥികൾക്കായി പ്രത്യേക പ്രവേശനം എന്നിവയോടെയാണ് പുതിയ തിയറ്റർ സംവിധാനം. 290 കാറുകൾക്ക് പാർക്ക് ചെയ്യാനും അതിൽ ഇരുന്ന് തന്നെ സിനിമയും മറ്റ് കലാപരിപാടികളും ആസ്വദിക്കാനാകും. ഇന്ത്യയിൽ ഇതാദ്യമായാണ് ഓപ്പൺ എയർ റൂഫ് ടോപ്പ് തിയറ്റർ സംവിധാനം എന്ന ആശയം കൊണ്ടുവരുന്നത്.