Spread the love
ഭൗമ കാന്തിക കൊടുങ്കാറ്റ് ഭൂമിയിലേയ്ക്ക്

സൂര്യനില്‍ പൊട്ടിത്തെറി സംഭവിച്ചെന്നും അതിന്റ ഭാഗമായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സൗരവികിരണ കൊടുങ്കാറ്റ് ഉണ്ടാകുമെന്നാണ് ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ കീഴിലുള്ള ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം ആണ് അറിയിച്ചത്. ഇത് ഭൂമിയെ ബാധിക്കുമെന്നാണ് വിവിധ അന്താരാഷ്ട്ര ബഹിരാകാശ നിരീക്ഷണ ഏജന്‍സികള്‍ അറിയിച്ചിരിക്കുന്നത്. ഇത് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളില്‍ ചെറിയ ആഘാതത്തിന് ഇടയാക്കും. ഭൗമ കാന്തിക കൊടുങ്കാറ്റ് ഭൂമിയുടെ കാന്തിക മണ്ഡലത്തെ പ്രതികൂലമായി ബാധിക്കും.

Leave a Reply