Spread the love

ദൃശ്യം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായാണ് മലയാളിക്ക് എസ്തറിലെ കൂടുതൽ പരിചയം. താരത്തിന്റെ വസ്ത്രധാരണം പലപ്പോഴും  വിമർശന വിധേയമാകാറുണ്ട്. നായികയാനുള്ള കടുത്ത ശ്രമത്തിലാണ് താരമെന്നും അതാണ് ഇത്തരം ഫോട്ടോ ഷൂട്ടുകളെന്നുമായിരുന്നു സോഷ്യൽ മീഡിയിൽ ഒരു വിഭാ​ഗത്തിന്റെ അഭിപ്രായം. എന്നാൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്ക്ണോമിക്സിൽ പ്രവേശന നേടിയ ശേഷം നടി പങ്കുവെച്ച കുറിപ്പ് ഇതിനുള്ള് മറുപടിയായി. നാല് വയസിൽ സ്കൂൾ യൂണിഫോമിൽ നിൽക്കുന്ന പഴയകാല ചിത്രവും നടി പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

” സാധാരണയായി സോഷ്യൽ മീഡിയയിൽ ഞാൻ എല്ലാം തുറന്നുപറയാറില്ല. പക്ഷെ ഇന്ന് ഞാൻ ഇവിടെ പലതും പറയാൻ ആ​ഗ്രഹിക്കുന്നു. മനോഹരമായ ചിത്രങ്ങൾക്ക് പിന്നിൽ ഒളിച്ചിരിക്കാനാണ് ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നത്.ആ സമയത്ത് ആളുകൾ ഓരോ കഥകൾ ഉണ്ടാക്കുകയാണ്. ഓ ആ ചെറിയ പെൺകുട്ടി നായികയാകാനുള്ള കഠിന ശ്രമത്തിലാണ്…. എന്നാൽ അപ്പോഴും നിശബ്ദമായി ഞാൻ എന്റെ സ്വപ്നങ്ങൾ കെട്ടിപ്പടുക്കാൻ ഇഷ്ടപ്പെട്ടു.

ഇത് എന്റെ സ്വന്തം തോളിൽ തട്ടിയുള്ള  അനുമോദനമാണ്. എനിക്ക് എന്താണ് വേണ്ടതെന്ന്  ബോധ്യമുണ്ടായിരുന്നു. അത് നേടാനുള്ള കഠിന ശ്രമത്തിലായിരുന്നു . സോഷ്യൽ മീഡിയയിൽ ഞാൻ ഒരിക്കലും കാര്യമായി ഇടപഴകിയിട്ടില്ല. എനിക്ക് നിങ്ങളെ ആരാധകർ എന്ന് വിളിക്കാനാകുമോ എന്ന് പോലും എനിക്കറിയില്ല. കാരണം എനിക്ക് ആരാധകരുണ്ടോയെന്നും അറിയില്ല. എന്നാൽ നിങ്ങളിൽ ചിലർ എന്നെ ആത്മാർത്ഥമായി സ്നേഹിക്കുകയും എനിക്ക് ആശംസകൾ നേരുകയും ചെയ്തിട്ടുണ്ട്. സ്നേഹമെല്ലാം എന്നെങ്കിലും തിരിച്ചു തരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും”- നടി പറഞ്ഞു.

Leave a Reply