ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസസിൽ നിന്ന് രാജീവച്ചു. ദേശീയ നേതൃത്വവുമായുള്ള അകൽച്ചയെ തുടർന്നാണ് രാജി. കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ കോൺഗ്രസ് പ്രചാരക സമിതി അധ്യക്ഷ സ്‌ഥാനവും രാജിവെച്ചിരുന്നു.
കോൺഗ്രസ് അഖിലേന്ത്യാ രാഷ്ട്രീയ കാര്യ സമിതിയിൽ അംഗമായ ഗുലാം നബി ആസാദിനെ സംസ്‌ഥാന ഘടകത്തിന്റെ പ്രചാരണ സമിതി അധ്യക്ഷനാക്കിയത് തരം താഴ്ത്തലിന്റെ ഭാഗമാണെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ അഭിപ്രായപെട്ടിരുന്നു.