ബംഗളൂരു: ഒരേസമയം രണ്ട് യുവതികളെ പ്രണയിച്ച യുവാവ് മുങ്ങി മരിച്ചു. കാമുകൻ ചതിക്കുകയായിരുന്നുവെന്ന് മനസിലാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാനുളള ശ്രമത്തിനിടെയാണ്
അപകടമുണ്ടായത്.
കടലിൽ ചാടിയ കാമുകിയെ രക്ഷിക്കാൻ കഴിഞ്ഞെങ്കിലും തിരയിൽപ്പെട്ട യുവാവിന്റെ തല പാറക്കെട്ടിൽ ഇടിക്കുകയായിരുന്നു. രക്ഷപ്പെട്ട യുവതി ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്.
കർണാടകയിലെ സോമേശ്വർ കടപ്പുറത്തുണ്ടായ അപകടത്തിൽ 28 കാരനായ എളിയാർപടവ് സ്വദേശി ലോയിഡ് ഡിസൂസയാണ് മരിച്ചത്.
ലോയിഡിന് രണ്ട് കാമുകിമാരുണ്ടെന്ന് വിവരം രണ്ട് പെൺകുട്ടികളും തിരിച്ചറിഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം.
തന്നെയല്ലാതെ മറ്റൊരു യുവതിയെ ലോയിഡ് സ്നേഹിക്കുന്നുവെന്ന് അംഗീകരിക്കാൻ കഴിയാതിരുന്ന യുവതി ആത്മഹത്യ ചെയ്യനായി കടലിലേക്ക് ചാടുകയായിരുന്നു. രക്ഷപ്പെടുത്താനുളള ശ്രമത്തിനിടെയാണ് ലോയിഡ് മരിച്ചത്. അപകടം കണ്ടുനിന്ന നാട്ടുകാർ യുവാവിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.