Spread the love

ഒടുവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നു. സമര്‍പ്പിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. സിനിമയിൽ വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളുകൾ ഉണ്ടന്നും അവസരം വേണമെങ്കില്‍ സ്ത്രീകൾക്ക് മുറി തുറന്നുകൊടുക്കണമെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങൾ ആണ് റിപ്പോർട്ടിലുള്ളത്. ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടന്മാരുമുണ്ടെന്നും മയക്കുമരുന്ന് സിനിമാ മേഖലയെ കീഴടക്കിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. കമ്മിറ്റിയുടെ കണ്ടെത്തലുകളും ശുപാര്‍ശകളും അടങ്ങുന്നതാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

മിന്നും താരങ്ങളും സുന്ദരചന്ദ്രനുമായി ആകാശം നിഗൂഢം. പഠനങ്ങള്‍ തെളിയിക്കുന്നത് മറ്റൊന്ന്, കാണുന്നത് വിശ്വസിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമാ വൃവസായത്തിന്റെ പുറംമോടി തിളങ്ങുന്നതാണ്. പക്ഷേ മുകളില്‍ വേദനയുടെയും ആകുലതയുടെയും കാര്‍മേഘങ്ങള്‍. സ്ത്രീകള്‍ മിക്കവരും മൊഴി നല്‍കിയത് ആശങ്കയോടെയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

സിനിമയിൽ പലപ്പോഴും സ്ത്രീകള്‍ക്കു പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലെന്നും മൊഴി നല്‍കിയപ്പോള്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്‍മാരും തേങ്ങി എന്നും റിപ്പോർട്ടിൽ പറയുന്നു. സെറ്റുകളില്‍ സ്ത്രീകള്‍ക്കു യാതനകള്‍ മാത്രമാണ്. സിനിമയില്‍ പുറംമോടി മാത്രമേയുള്ളൂ. അപവാദപ്രചാരണങ്ങളില്‍ നടിമാര്‍ക്കു വേദനയുണ്ട്. പൊലീസിെന സമീപിക്കാനും പേടിയാണെന്നും നടിമാര്‍ പറഞ്ഞു.

സിനിമാ മേഖലയില്‍ നിശബ്ദദയുടെ സംസ്‌കാരം വളര്‍ന്നുവരുന്നു. അനുഭവിക്കുന്നവര്‍ മാത്രമല്ല സാക്ഷിയാകുന്നവരും വിവരം പുറത്ത് പറയാന്‍ മടിക്കുന്നു. ഭയം മൂലം ഒരാളും പറയുന്നില്ല. സിനിമാ മേഖലയെ കയ്യടക്കി മദ്യവും മയക്കുമരുന്നും ലൈംഗിക ചൂഷണവുമാണെന്നും ആരെങ്കിലും പരാതിയോ പരിഭവമോ പറഞ്ഞാല്‍ ആ നിമിഷം സിനിമാ മേഖലയില്‍ നിന്ന് പുറത്ത്. ഒരു നിയമത്തിന്റെയും അടിസ്ഥാനമില്ല.എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വഴങ്ങിയില്ലെങ്കില്‍ ഭാവി നശിപ്പിക്കുന്ന പ്രവണത ഉണ്ടെന്നും ഉന്നതര്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ പറയാനോ എഴുതാനോ കഴിയാത്തത്ര വിധത്തില്‍ വേദനിപ്പിക്കുന്നതെന്നും പരാമർശം. സ്ത്രീകളുടെ പ്രശ്‌നം പരിഹരിക്കാന്‍ ഒരു കാര്യങ്ങളും താര സംഘടനയായ ‘അമ്മ’യുടെ പരാതി പരിഹാര സെല്‍ ചെയ്യുന്നില്ലെന്നും നടിമാരുടെ മുറിയുടെ വാതിലുകളില്‍ മുട്ടുന്നത് പതിവാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ചില സംവിധായകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍. ചില രംഗങ്ങള്‍ അഭിനയിക്കാന്‍ നിര്‍ബന്ധിക്കും. തയ്യാറല്ലെന്ന് അറിയിച്ചപ്പോള്‍ ബ്ലാക്ക്‌മെയിലിങും ഭീഷണിയും നടത്തി. ഡബ്ലുസിസിയില്‍ നിന്ന് അംഗത്വമെടുത്തതിന് മാത്രം സിനിമയില്‍ നിന്ന് പുറത്താക്കി. കഴിവുള്ള നടിമാരെയാണ് ഇങ്ങനെ പുറത്താക്കിയതെന്നും റിപ്പോര്‍ട്ടില്‍. ഇക്കാര്യം ബോധ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

Leave a Reply