Spread the love

തമിഴ് നടൻ വിശാലിനെ എന്തെങ്കിലും അസുഖം ബാധിച്ചോ എന്ന ചർച്ചയായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരുന്നത്. താരം തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കെത്തിയപ്പോൾ അവശനായും അനാരോഗ്യവാനായും കാണപെട്ടതാണ് സംശയം മുറുക്കാൻ കാരണം. സോഷ്യൽ മീഡിയയിൽ പ്രത്യപ്പെട്ട ഏറ്റവും പുതിയ വീഡിയോയിൽ താരത്തിന്റെ കൈകൾ വിറയ്‌ക്കുന്നതും നടക്കാനും ഇരിക്കാനുമൊക്കെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും വ്യക്തമായി കാണാമായിരുന്നു. താരത്തിന് എന്തെങ്കിലും അസുഖമെന്തെങ്കിലുമുണ്ടാകുമൊ എന്നൊക്കെയുള്ള ചൂടൻ ചർച്ചകൾ നടക്കുന്നതിനിടെ നടനെ ഈ നിലയിൽ കണ്ടതിൽ സന്തോഷം ഉണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഗായിക സുചിത്ര. വിശാൽ തന്റെ വീട്ടിൽ ഭർത്താവില്ലാത്ത സമയത്ത് വന്ന് വാതിലിൽ മുട്ടിയ വ്യക്തിയാണെന്നും സുചിത്ര ആരോപിക്കുന്നു.

നടനും സംവിധായകനുമായ മുൻ ഭർത്താവ് കാർത്തിക് കുമാറുമായി വിവാഹബന്ധത്തിൽ ഇരുന്ന സമയത്ത് വിശാൽ മദ്യലഹരിയിൽ വൈൻ കുപ്പിയുമായി വന്നു തന്റെ വാതിലിൽ മുട്ടുകയായിരുന്നു എന്നാണ് സുചിത്ര പറയുന്നത്. ആ സമയത്ത് ഭർത്താവ് വീട്ടിൽ ഇല്ലായിരുന്നു. വാതിൽ തുറന്ന തന്നോട് കാർത്തിക് കുമാർ വീട്ടിലുണ്ടോ എന്ന് ചോദിച്ചു വിശാൽ വൈൻ കുപ്പിയുമായി സംസാരിക്കുകയായിരുന്നു. അകത്തു വരാൻ ശ്രമിച്ച വിശാലിനെ താൻ അതിന് അനുവദിച്ചില്ലെന്നും വാതിലടച്ച് സംഭാഷണം അവസാനിപ്പിച്ചു എന്നും സുചിത്ര പറയുന്നു.

വിശാലിന്റെ ഫാൻസ് വളരെ ചീപ്പ് ആണെന്ന് പറഞ്ഞ സുചിത്ര പലർക്കും വിശാലിനോട് സഹതാപം തോന്നുന്നു എന്നും എന്നാൽ നടന്റെ ഈ അവസ്ഥ കാണുമ്പോൾ തനിക്ക് സന്തോഷമാണ് തോന്നുന്നത് എന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ അവർ പറയുന്നു

Leave a Reply