ഫേസ്ബുക്ക് അക്കൗണ്ട് ആദ്യമായി ആരംഭിച്ചപ്പോൾ നിരവധി സെലിബ്രിറ്റി പേജുകളിൽ ലൈക്കും കമന്റും ചെയ്തത് ഓർമയുണ്ടോ ? ഓർമയില്ലെങ്കിൽ അതെല്ലാം ഒരിക്കൽ കൂടി ഓർമിപ്പിച്ചിരിക്കുകയാണ് ഫേസ്ബുക്ക്. വർഷങ്ങൾക്ക് മുൻപ് ചെയ്ത അപ്‌ഡേറ്റുകളും കമന്റുകളും ന്യൂസ് ഫീഡിൽ നിറഞ്ഞതോടെ ഉപഭോക്താക്കളെല്ലാം അമ്പരന്നു. ഫേസ്ബുക്കിന്റെ അൽഗോരിതത്തിൽ സംഭവിച്ച തകരാറായിരുന്നു കാരണം. ( facebook faces glitch).
അമേരിക്കയിലും ബ്രിട്ടനിലുമാണ് തകരാറ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കും 3 മണിക്കുമിടയിലായിരുന്നു തകരാറ് സംഭവിച്ചത്. തുടർന്ന് നിരവധി പേരാണ് ട്വിറ്ററിലൂടെ പരാതിയുമായി രംഗത്ത് വന്നത്.
ഫേസ്ബുക്ക് വെബ്‌സൈറ്റിലും ആപ്പിലും ഒരുപോലെ തകരാറ് അനുഭവപ്പെട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തകരാറ് മെറ്റ പരിഹരിച്ചു.