
വിവിധ വിമാനക്കമ്പനികൾ സൗദിയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും സർവീസുകൾ പ്രഖ്യാപിച്ചതിനു പിറകെ ഗോ ഫസ്റ്റ് എയർലൈനും തങ്ങളുടെ ഓപ്പറേഷൻ പ്രഖ്യാപിച്ചു.
കണ്ണൂരുമായും കൊച്ചിയുമായും ബന്ധപ്പെടുത്തിയായിരിക്കും ഗോ ഫസ്റ്റ് സർവീസ് നടത്തുക.
ആദ്യ ഘട്ടത്തിൽ ദമാമിൽ നിന്ന് കണ്ണൂർ എയർ പോർട്ട് ഡെസ്റ്റിനെഷനാക്കിക്കൊണ്ടായിരിക്കും സർവീസ് നടത്തുക.
ഈ മാസം പത്താം തീയതി തന്നെ സർവീസ് ആരംഭിക്കുമെന്നാണു കരുതപ്പെടുന്നത്.
വൈകാതെ ദമാം-കൊച്ചി സർവീസും റിയാദ്-ഡെൽഹി, ലക്നൗ സർവീസും ജിദ്ദ-ബോംബെ, ഡൽഹി സർവീസും ആരംഭിക്കും.
കൂടുതൽ വിമാനക്കമ്പനികൾ സർവീസുകൾക്കായി സജ്ജമാകുന്നതോടെ ടിക്കറ്റ് നിരക്കുകളിൽ ഇളവുകൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളുള്ളത്.
അതോടൊപ്പം ക്വാറന്റീൻ നിരക്കുകളിലും ഗണ്യമായ കുറവ് ഉണ്ടായേക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.